സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന വിദേശ നിക്ഷേപകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്: സൗദി മന്ത്രി
റിയാദ്: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന വിദേശ നിക്ഷേപകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് സൗദി-വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി ഡോ.മാജിദ് അൽ ഖസബി പറഞ്ഞു. രാജ്യം പുരോഗതി പ്രാപിക്കുന്നതിനനുസരിച്ച് പൗരന്മാരുടെ തൊഴിൽ സാധ്യതയും സുരക്ഷിതത്വവും ഉറപ്പാക്കും. അൽ ബഹയിൽ നിക്ഷേപ സാധ്യതകളും ഉത്തേജനവും സംബന്ധമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ നിക്ഷേപത്തിൽ രാജ്യം കഴിഞ്ഞ വർഷം 10.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 4.7 ബില്ല്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. രാജ്യത്ത് പത്ത് ലക്ഷത്തിലേറെ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിൽ 1,74,000 സ്ഥാപനങ്ങൾ വനിതകൾക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിനാമി ബിസിനസ് സംബന്ധമായ പരാതികൾ കുറഞ്ഞു. ഓൺലൈൻ വ്യാപാര വിപണിയിൽ രാജ്യത്തിന്റെ പ്രാതിനിധ്യം 8000 കോടി റിയാലായി ഉയർന്നു. അൽബഹയിൽ നിരവധി നിക്ഷേപാവസരങ്ങളുണ്ട്. ഇവിടെക്ക് കൂടുതൽ നിക്ഷേപകർ എത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അൽബഹ യൂണിവേർസിറ്റിയിൽ നടന്ന ചെറുകിട സ്ഥാപനങ്ങളുടെ എക്സിബിഷൻ മന്ത്രി സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."