HOME
DETAILS

സീറോ അവര്‍: ആദ്യദിനം വലയിലായത് 946 യാത്രക്കാര്‍

  
backup
January 18 2019 | 00:01 AM

%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%af%e0%b4%bf

കോഴിക്കോട്: ഗതാഗത ബോധവല്‍ക്കരണ ശ്രമത്തിനായി പൊലിസ് കമ്മിഷണറുടെ സീറോ അവര്‍ കാംപയിനില്‍ ആദ്യദിനം വലയിലായത് 946 പേര്‍. ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തവരാണ് ആദ്യദിനത്തില്‍ കുടുങ്ങിയ മിക്കവരും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കേസെടുക്കാതെ ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയാണ് സീറോ അവര്‍ പദ്ധതി. നഗരത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളും ട്രാഫിക്, കണ്‍ട്രോള്‍ യൂനിറ്റുകളും സംയുക്തമായാണു പരിശോധന നടത്തുന്നത്. ഇന്നലെ രാവിലെ 10 മുതല്‍ 11 വരെയായിരുന്നു പരിശോധന. 529 പേരെ വിവിധ പൊലിസ് സ്റ്റേഷനുകള്‍ വഴിയും 253 എണ്ണം ട്രാഫിക് പൊലിസ്, 164 കണ്‍ട്രോള്‍ റൂം വഴിയുമാണു പിടികൂടിയത്. പരിശോധനകള്‍ എല്ലാ ദിവസവും തുടരും.
പരിശോധന നടത്തേണ്ട സമയം അതതു സമയങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ അറിയിക്കും. ഇന്നലെ നഗരത്തിലെ 30 സ്ഥലങ്ങളിലാണു പരിശോധന നടന്നത്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, വാഹനങ്ങളില്‍ പരിധിയിലും കൂടുതല്‍ യാത്രക്കാരെ കയറ്റുക, കൃത്യമായി നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതിരിക്കുക, വാഹനങ്ങളുടെ രൂപമാറ്റം എന്നിവയെല്ലാം ഗതാഗത നിയമലംഘനങ്ങളില്‍പെടും.
സിറ്റി പൊലിസ് കമ്മിഷണര്‍, അസി. കമ്മിഷണര്‍മാര്‍, സി.ഐമാര്‍, എസ്.ഐമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 50 അംഗ സ്‌ക്വാഡുകളാണ് സീറോ അവറിനു നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ റോഡിലുണ്ടാകുന്ന സമയങ്ങളില്‍ എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ റോഡില്‍ സജീവമായുണ്ടാകും. സീറോ അവര്‍ പരിശോധനയ്ക്കിടെ രേഖകളൊന്നും പരിശോധിക്കില്ലെന്നതാണു കാംപയിനിന്റെ മറ്റൊരു പ്രത്യേകത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago