സാമൂഹികവിരുദ്ധര്‍ തീയിട്ടു; 1200 ഏലച്ചെടികള്‍ നശിച്ചു
നെടുങ്കണ്ടം: വട്ടപ്പാറയ്ക്കു സമീപം 1200 ഓളം ഏലച്ചെടികള്‍ സാമൂഹികവിരുദ്ധര്‍ പട്ടാപ്പകന്‍ തീയിട്ടു നശിപ്പിച്ചെന്നു പരാതി. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൈലാസപ്പാറ ചെറുകാട്ടില്‍ ജോജപ്പന്‍, കോട്ടൂര്‍ ജോര്‍ജ് ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണ് രണ്ടംഗ സംഘം അതിക്രമിച്ച് കയറി തീയിട്ടത്. ജോര്‍ജിന്റെ പൂരയിടത്തില്‍ മൂന്നിടങ്ങളിലും ജോജപ്പന്റെ സ്ഥലത്ത് ഒരിടത്തും തീയിട്ടു.
സൂപ്പര്‍വൈസറും ജീവനക്കാരും തീയിട്ടവരെക്കണ്ട് ഓടിയെത്തിങ്കിലും രണ്ടംഗസംഘം ഓടി രക്ഷപ്പെട്ടു. ഈ ഭാഗത്ത് നിരവധി എസ്‌റ്റേറ്റുകളും തോട്ടം തൊഴിലാളികളുമാണുള്ളത്. തീയിടല്‍ പതിവായതോടെ തോട്ടം തൊഴിലാളികളും ഉടമകളും ഭീതിയോടെയാണ് കഴിയുന്നത്.
ജോജപ്പന്റെ ഉടമസ്ഥതയിലുള്ള 300 ഏലച്ചെടികളും ജോര്‍ജ് ജോസഫിന്റെ 900 ഏലച്ചെടികളും കത്തി നശിച്ചു. എസ്‌റ്റേറ്റിലെ ജീവനക്കാര്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്.
സംഭവം സംബന്ധിച്ച് ഇരുവരും നെടുങ്കണ്ടം പൊലിസില്‍ പരാതി നല്‍കി. നെടുങ്കണ്ടം പൊലിസ് അന്വേഷണം ആരംഭിച്ചു. മേഖലയിലെ കൃഷിയിടങ്ങള്‍ കത്തിനശിച്ച് നിരവധി കര്‍ഷകര്‍ക്ക് ഇതിനകം ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പമ്പാടുംപാറ, വട്ടപ്പാറ, കൈലാസപ്പാറ മേഖലയിലാണ് സാമുഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."