സഊദിയില്‍ വീണ്ടും ഇന്ധന വില വര്‍ധിക്കും
റിയാദ്:സഊദിയില്‍ വീണ്ടണ്ടും ഇന്ധന വിലവര്ധനവിനുസാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ജൂലൈ മാസത്തോടെ വിലയില്‍ 30 ശതമാനം വര്ധനവുണ്ടണ്ടാകുമെന്ന് റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക രംഗം പിടിച്ചു നിര്‍ത്താനാണ് ആഭ്യന്തര രംഗത്തു കൂടുതല്‍ വില വര്ധനകൊണ്ടണ്ടുവരുന്നതെന്നാണ് നിഗമനം. മാത്രമല്ല, ആഗോള തലത്തില്‍ പെട്രോള്‍ നിലവാരത്തോട് സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വില വര്‍ധിപ്പിക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2020 ഓടെ സഊദിയില്‍ പ്രാദേശിക വിപണികളിലുള്ള ഇന്ധന വില അന്താരാഷ്ട്ര നിലവാരത്തോട് യോജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും ഇന്ധന ഉപഭോഗം കുറക്കാനും രാജ്യത്തിന് ആവശ്യമായ ഊര്‍ജം സംഭരിക്കാനും ഇതു വഴി ലക്ഷ്യമിടുന്നു.
കൃത്യമായി എത്ര ശതമാനമാണ് വില വര്‍ധിക്കുകയെന്നും എന്നുമുതലാണ് പുതിയ വില നിലവില്‍ വരിക എന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."