HOME
DETAILS
MAL
ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍ പോര്‍ച്ചുഗലില്‍ നിന്ന്
backup
January 18 2019 | 13:01 PM
കൊച്ചി: തോല്‍വിയുടെ പടുകുഴിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ എഴുന്നേല്‍പ്പിക്കാനാവാതെ രാജിവെച്ച ഡേവിഡ് ജെയിംസിന് പകരക്കാരനായി പോര്‍ച്ചുഗലില്‍ നിന്നും നൈലോ വിന്‍ഗഡ പരിശീലക സ്ഥാനത്തേക്ക് വരുന്നു. 2016-2017 സീസണില്‍ ഐ.എസ്.എല്ലില്‍ ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്നു.
ശേഷം മലേഷ്യ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി. എഎഫ്‌സി കപ്പിനെതുടര്‍ന്ന് നിര്‍ത്തിവെച്ച ഐഎസ്എല്‍ ഈമാസം പുനരാരംഭിക്കാനിരിക്കെയാണ് വിന്‍ഡയെ നിയമിച്ചത്.
കൊച്ചിയില്‍ രണ്ടു മല്‍സരങ്ങള്‍ ഉള്‍പ്പെടെ ആറ് മല്‍സരങ്ങളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുള്ളത്. നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."