ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നതില് അഭിമാനം: യു.എന്‍ കൗണ്‍സിലില്‍ സഊദി
റിയാദ്: ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നതില് സഊദി അറേബ്യക്ക് അഭിമാനമാണെന്ന് യു.എന്നിലെ സഊദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഫൈസല്‍ തറദ് വ്യക്തമാക്കി. യു.എന്നിലെ മനുഷ്യവകാശ കൗണ്‍സില്‍ യോഗത്തിലെ ആദ്യ ദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഊദി അറേബ്യ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നതിനാല് ജനങ്ങളുടെ അവകാശങ്ങള്‍ക്കും മാന്യമായ ജീവിതത്തിനും ഒരു പ്രശ്നവുമില്ല. കൂടാതെ രാജ്യത്തിന്റെ അഭിവൃദ്ധിയും ഉറപ്പു നല്‍കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നഗ്നമായ മനുഷ്യാവകാശ ലംഘനം നിര്‍ത്താന്‍ ലോക ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു. 60 വര്‍ഷത്തിലധികമായി ഇസ്രാഈല്‍ ഫലസ്തീന് ജനതക്കു മേല്‍ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം. ഫലസ്തീന് ജനതക്കു മേല്‍ ഇസ്രാഈല്‍ അനാവശ്യ കുറ്റങ്ങള്‍ ചുമത്തുകയാണ്. സിറിയയിലും മനുഷ്യാവകാശ ലംഘനം പച്ചയായി നടക്കുകയാണ്. ലോകമനസ്സാക്ഷിക്ക് എത്രകാലം ഇതെല്ലാം കണ്ടില്ലെന് നടിച്ച് നില്‍ക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
സഊദിയുടെ വിഷന്‍ 2030 രാജ്യത്തിന്റെ പുരോഗതി ഉയര്‍ത്തുന്നതിനുള്ള പ്രതിജ്ഞയാണ്. രാജ്യത്തെ ജനങ്ങളെ എല്ലാ നിലക്കും ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 32 തവണയായി നടക്കുന്ന യു.എന്നിലെ മനുഷ്യവകാശ കൗണ്‍സില്‍ സമ്മേളനം ജൂലൈ ഒന്നിനാണ് അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."