HOME
DETAILS

തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു; ആവേശം പകരാന്‍ നേതാക്കള്‍ ഗള്‍ഫ് നാടുകളിലേക്ക്

  
backup
January 18 2019 | 15:01 PM

election-nearly-political-party-leaders-gulf-countries

#അബ്ദുസ്സലാം കൂടരഞ്ഞി

 

റിയാദ്: തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ നാട്ടില്‍ സജീവമാകും മുന്‍പേ പ്രവാസ വോട്ടുകളും അവരുടെ കുടുംബവോട്ടുകളും പെട്ടികളിലാക്കാനുള്ള ലക്ഷ്യവുമായി ഗള്‍ഫ് നാടുകളില്‍ പ്രചാരണം സജീവമാകുന്നു. പ്രവാസ ലോകത്തെ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങുകയാണിപ്പോള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ വോട്ട് ഇത്തവണ പ്രോക്‌സി വോട്ടെന്ന നിലയിലാണെങ്കില്‍ പോലും തങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രാധിനിത്യം ലഭ്യമായത് പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസി വോട്ടുകള്‍ ചേര്‍ക്കുകയെന്ന ക്യാമ്പയില്‍ ശക്തമാക്കി നടന്നതിന് പുറമെ നേതാക്കളെ വിവിധ ഗള്‍ഫ് നാടുകളിലേക്ക് എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് തുടക്കത്തില്‍ തന്നെ ആവേശം നല്‍കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനം ഉണ്ടാക്കിയെടുത്ത പ്രത്യേക ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ സജീവമായി നിലനിര്‍ത്താനാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ തീരുമാനം. ദുബായിലാണ് രാഹുല്‍ ഗാന്ധി വന്നതെങ്കിലും ഗള്‍ഫ് നാടുകളില്‍ ഒന്നടങ്കം സന്ദര്‍ശിച്ചതിന്റെ പ്രതിഫലനമാണ് ഉണ്ടാക്കിയത്. ഇന്ത്യയെ പുനര്‍നിര്‍മിക്കുമെന്ന അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തോടെയുള്ള പ്രഖ്യാപനങ്ങളും ആത്മവിശ്വാസവും പ്രവാസികള്‍ക്കിടയില്‍ ഏറെ ചൂടുള്ള വാര്‍ത്തയായിരുന്നു. ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പരസ്പരം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി വിവിധ രാജ്യങ്ങളില്‍ നേതാക്കളെയിറക്കി പ്രചാരണം നേരത്തെ തന്നെ തുടങ്ങാനാണ് പദ്ധതി. കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ എം.കെ രാഘവന്‍ സഊദിയിലെത്തി പ്രചാരണ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ജിദ്ദയിലും റിയാദിലും സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ അദേഹം പ്രസംഗിക്കും. കൂടാതെ, കോഴിക്കോട് ജില്ലാ ഡി.സി.സി.പ്രസിഡന്റ് ടി.സിദ്ധീഖ്, അഡ്വ: കെ. പ്രവീണ്‍ കുമാര്‍, അഡ്വ: പി.എം നിയാസ് എന്നിവരും വെള്ളിയാഴ്ച റിയാദിലെത്തുന്നുണ്ട്.

കഴിഞ്ഞ മാസം ജിദ്ദയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത നവോദയയുടെ പരിപാടിയും തെരഞ്ഞെടുപ്പ് പ്രചാരണമായി മാറിയിരുന്നു. കോടിയേരിയുടെ പ്രസംഗത്തില്‍ ഉടനീളം ലോകസഭാ തെരഞ്ഞെടുപ്പായിരുന്നു. മുസ്‌ലിം ലീഗ് എം.എല്‍.എ സി.മമ്മൂട്ടിയും അടുത്തിടെ പ്രത്യേക പരിപാടികളില്‍ സംബന്ധിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ നാട്ടില്‍ നിന്നിറക്കി പ്രവാസ ലോകത്ത് നിന്നുള്ള തെരഞ്ഞെടുപ്പ് മാമാങ്കം സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago