സംയുക്തസമരം: 'സുപ്രഭാതം' മുഖപ്രസംഗം പരാമര്‍ശിച്ച് നിയമസഭയില്‍ സജി ചെറിയാന്റെ പ്രസംഗം
തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് യു.ഡി.എഫും എല്‍.ഡി.എഫും നടത്തിയ സംയുക്ത സമരവുമായി ബന്ധപ്പെട്ട് സുപ്രഭാതം പ്രസിദ്ധീകരിച്ച മുഖപ്രസംഗം നിയമസഭയില്‍ പരാമര്‍ശ വിഷയമായി.
ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ സജി ചെറിയാനാണ് ഡിസംബര്‍ 21ന് 'കേരളത്തിലെ കോണ്‍ഗ്രസിന് കണക്കുതീര്‍ക്കാനുള്ള സമയമല്ലിത് ' എന്ന തലക്കെട്ടില്‍ സുപ്രഭാതത്തില്‍ വന്ന മുഖപ്രസംഗം സഭയില്‍ പരാമര്‍ശിച്ചത്. സമസ്തയുടെ മുഖപത്രം സംയുക്ത സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുതിയ മുഖപ്രസംഗം ശ്രദ്ധേയമാണെന്ന് സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.
[video width="640" height="360" mp4="http://suprabhaatham.com/wp-content/uploads/2020/02/WhatsApp-Video-2020-02-12-at-4.46.50-PM.mp4"][/video]
സംയുക്ത സമരം എന്ന ആശയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും മതനിരപേക്ഷ കേരളം കടപ്പെട്ടിരിക്കുന്നുവെന്നതുള്‍പ്പെടെയുള്ള മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ അദ്ദേഹം വായിച്ചു. സംയുക്ത സമരത്തിനെതിരേ നിലപാടെടുത്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ പ്രത്യേകം എടുത്ത് ഉദ്ധരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."