HOME
DETAILS
MAL
സഫാമക്ക കപ്പ് - റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 6,13 തീയ്യതികളിൽ
backup
February 12 2020 | 13:02 PM
റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് കീഴിലെ ഫുട്‌ബോൾ ടീമായ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വിദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ മാർച്ച് 6,13 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ പതിനാറു ക്ലബുകൾ പങ്കെടുക്കും. സഫാ മക്കാ പോളിക്ലിനിക്കാണ് വിന്നേർസ് ട്രോഫി നൽകുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയർമാൻ), രാജേഷ് ചാലിയാർ (കൺവീനർ), ഫക്രുദീൻ മമ്പാട് (ട്രഷറർ), സുഭാഷ് മൊറയൂർ (ടെക്‌നിക്കൽ), ഹസ്സൻ പുന്നയൂർ (ടീം കോർഡിനേഷൻ), ശറഫുദ്ധീൻ (ടൂർണമെന്റ് കോർഡിനേഷൻ) എന്നിവരടങ്ങുന്ന സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് രാജേഷ് ചാലിയാർ (0565139949) , ഹസ്സൻ പുന്നയൂർ (0508328085) എന്നിവരുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."