HOME
DETAILS
MAL
കിഴക്കൻ പ്രവിശ്യ കെഎംസിസി യൂത്ത് ഐക്കൺ പുരസ്കാരം മുഹമ്മദ് നിഹാലിനും ജീവകാരുണ്യ പുരസ്കാരം ബിൻയാമിൻ കളിയിക്കാ വിളക്കും
backup
February 12 2020 | 17:02 PM
ദമാം: കിഴക്കന്‍ പ്രവിശ്യാ കെഎംസിസി സംഘടിപ്പിക്കുന്ന സ്നേഹസ്പര്‍ശം 2020 ന്‍റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയിലെ മികവ് തെളിയിച്ച വ്യക്തിത്വങ്ങള്‍ക്ക് പ്രവിശ്യിയിലെ പൊതു സമൂഹത്തിന്‍റെ ഭാഗമായി പുരസ്കാരം നല്‍കി ആദരിക്കുന്നു. പ്രവാസ ലോകത്തെ യുവ സംരഭകനും യുവ തലമുറയിലെ സാമൂഹ്യ മേഖലയിലെ നിറ സാന്നിധ്യമായ അൽ റബീ മെഡിക്കല്‍ ഗ്രൂപ്പ് ജനറല്‍ മാനേജർ മുഹമ്മദ് നിഹാലിന് സ്നേഹ സ്പര്‍ശം യൂത്ത് ഐക്കണ്‍ പുര്സക്കാരം സമര്‍പ്പിക്കും. ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബാംഗ്ലൂരു ബിഷപ്പ് കോട്ടന്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ആലുംനി സ്ഥാപകരില്‍ പ്രധാനിയുമായ നിഹാല്‍ മാഞ്ചസ്റ്ററിലും ലണ്ടനിലുമായി ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ശേഷം സഊദിയിലെ മെഡിക്കല്‍ രംഗത്തു സജീവമാണ്.
രണ്ടു പതിറ്റാണ്ടിലധികമായി സഊദിയില്‍ പ്രവാസ ലോകത്തെ ജീവകാരുണ്യ രംഗത്തെ സജീവ
സാന്നിധ്യമായ നെയ്യാറ്റിന്‍കര കളിയിക്കാവിള സ്വദേശി ബിന്‍യാമിന് ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവക്കുള്ള പുരസ്കാരവും സമ്മാനിക്കും. കിഴക്കന്‍ പ്രവിശ്യയിലെ തീരദേശ നഗരിയായ ഖത്തീഫ് കേന്ദ്രീകരിച്ചു ശീതീകരണ സേവന രംഗത്ത് സംരഭങ്ങള്‍ നടത്തുന്ന ബിന്യാമിന്‍ രണ്ടുപതിറ്റാണ്ടിലേറെ നാട്ടിലെ നിരവധി ജീവകാരുണ്യ പദ്ധതികളില്‍ സജീവമാണ്. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍ കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി എച്ച് സെന്‍റര്‍ ദമാം ചാപ്റ്റർ കമ്മിറ്റിയുടെ ട്രഷററാണ്
ഫാമിലി കൗണ്‍സിലറും ഗായകനും പ്രഭാഷകനുമായ നാവാസ് പലേരി മുഖ്യാഥിതിയായി
വ്യാഴാഴ്ച വൈകീട്ട് ഏഴര മുതല്‍ ദമാം ക്രിസ്റ്റല്‍ ഹാളില്‍ അരങ്ങേറുന്ന സേനഹ സ്പര്‍ശം 2020 പ്രോഗ്രാമില്‍
വെച്ച് പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ പുരസ്കാര സമര്‍പ്പണം നടക്കുമെന്ന് സ്നേഹ സ്പര്‍ശം സ്വാഗത സംഘം ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സി പി ശരീഫ് കൊണ്ടോട്ടി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."