HOME
DETAILS

കോണ്‍ഗ്രസില്‍ കള്ളം പറയാന്‍ മുന്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു

  
backup
January 18 2019 | 19:01 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%af%e0%b4%be


വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനു കുരുക്കുമായി വീണ്ടും പുതിയ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസില്‍ കള്ളം പറയാന്‍ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹനോട് ട്രംപ് നിര്‍ദേശിച്ചിരുന്നുവെന്നാണു പുതിയ വെളിപ്പെടുത്തല്‍. ആരോപണം വടിയാക്കി ട്രംപിനു നിയമക്കുരുക്ക് മുറുക്കാനുള്ള നീക്കത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി.യു.എസ് വാര്‍ത്താ പോര്‍ട്ടലായ ബസ്ഫീഡ് ന്യൂസ് ആണു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
മോസ്‌കോയില്‍ ട്രംപ് ടവര്‍ നിര്‍മിക്കാനുള്ള പദ്ധതിയെ കുറിച്ചുള്ള വിശദീകരണത്തില്‍ കള്ളം പറയാനാണ് ട്രംപ് കോഹനോട് നിര്‍ദേശിച്ചത്. കോണ്‍ഗ്രസില്‍ കള്ളം പറഞ്ഞതാണെന്ന കാര്യം നേരത്തെ കോഹന്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു. പുതിയ ആരോപണത്തോട് പ്രതികരിക്കാന്‍ ട്രംപ് തയാറായിട്ടില്ല.
അഭിഭാഷകനോട് നിയമം ലംഘിക്കാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഹന്റെ കുറ്റസമ്മതത്തെ തുടര്‍ന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ നിലവിലെ അഭിഭാഷകന്‍ റൂഡി ഗ്യുലിയാനി ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്താ പോര്‍ട്ടലിന്റേത് വ്യാജ ആരോപണമാണെന്നും കോഹനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഗ്യുലിയാനി കുറ്റപ്പെടുത്തി.
അതേസമയം യു.എസ് ജനപ്രതിനിധി സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് ഇതുവരെ വന്നതില്‍ ഏറ്റവും ഗുരുതരമായ ആരോപണമാണ് ഇതെന്ന് കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍ ആഡം ഷിഫ് പ്രതികരിച്ചു.
ഇതും റഷ്യയുമായുള്ള ഇടപാടുകളെ മറച്ചുവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago