നിര്‍ഭയാ കേസ്: കോടതിയില്‍ പൊട്ടിത്തെറിച്ച് ഇരയുടെ മാതാവ്
ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതികള്‍ ശിക്ഷ നടപ്പാക്കുന്നതു നീട്ടിക്കൊണ്ടുപോകുകയാണെന്നാരോപിച്ച നിര്‍ഭയയുടെ മാതാവ് കോടതിമുറിയില്‍ കുഴഞ്ഞുവീണു. ഇന്നലെ പട്യാലാ ഹൗസ് കോടതിയിലായിരുന്നു സംഭവം. പ്രതികളുടെ മരണവാറന്‍ഡ് സ്റ്റേ ചെയ്തതിനെതിരേ ഡല്‍ഹി സര്‍ക്കാരും നിര്‍ഭയയുടെ മാതാപിതാക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്.
പ്രതി പവന് ഗുപ്തയുടെ അഭിഭാഷകനായ എ.പി സിങ് ഇനി പ്രതിക്കു വേണ്ടി ഹാജറാകില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് പ്രതിക്ക് അഭിഭാഷകനെ നല്കാന് കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്. എന്തിനാണ് കോടതി ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്കു വീണ്ടും അവസരങ്ങള്‍ നല്കുന്നതെന്നു ചോദിച്ച നിര്‍ഭയയുടെ മാതാവ്, പ്രതിക്ക് അഭിഭാഷകനെ നല്‍കാനുള്ള തീരുമാനം ശിക്ഷ ഇനിയും നീളുന്നതിനു കാരണമാകുമെന്നും പറഞ്ഞു. മകള്‍ക്കു നീതികിട്ടുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന് അവര്‍ കോടതിമുറിയില്‍ തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."