HOME
DETAILS
MAL
ഹാഫിസ് സഈദിന് 11 വര്‍ഷം തടവ്
backup
February 12 2020 | 18:02 PM
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅ്വ നേതാവുമായ ഹാഫിസ് സഈദിന് 11 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സമാഹരണം നടത്തിയെന്ന രണ്ടു കേസുകളിലാണ് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്.
രണ്ടു കേസുകളിലും അഞ്ചര വര്‍ഷം തടവും 15,000 രൂപ വീതം പിഴയുമാണ് ശിക്ഷ. എന്നാല്‍, ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരണം നടത്തിയതിനു സഈദിനെതിരേ കൂടുതല്‍ കേസുകള്‍ നിലവിലുണ്ട്. ഇവയില്‍ ചിലതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജൂലൈ 17ന് അറസ്റ്റിലായ ഹാഫിസ് സഈദ് ലാഹോറിലെ അതീവ സുരക്ഷയുള്ള കാട്ട് ലാക്പത് ജയിലിലാണ് കഴിയുന്നത്. സഈദിനെ യു.എന്‍ അടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."