കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍: തെളിവെടുപ്പ് നടത്തി
കോഴിക്കോട്: നിയമസഭയില്‍ അവതരിപ്പിച്ച 2018ലെ കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കരടുബില്‍ സംബന്ധിച്ച് നിയമസഭയുടെ സെലക്ട് കമ്മിറ്റി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി.
കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.ടി തോമസ്, സി.കെ നാണു, സി. ദിവാകരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു, നിയമസഭാ സെക്രട്ടേറിയറ്റ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
സംസ്ഥാനത്തെ അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളിലെ നഗര ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും നഗരഗതാഗത അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍. വാഹനങ്ങളുടെ പെരുപ്പം തടയാനും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ബില്‍ നടപ്പായാല്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."