HOME
DETAILS

2015 ലെ വോട്ടര്‍ പട്ടികവേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്, തദ്ദേശ തിരഞ്ഞെടുപ്പിന് 2019ലെ പട്ടിക തന്നെ വേണം, ഇലക്ഷന്‍ കമ്മിഷനെ തള്ളി കോടതി

  
backup
February 13 2020 | 08:02 AM

panchayath-election-new-voter-list-issue-13-02-2020

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ 2015-ലെ വോട്ടര്‍പട്ടിക വേണ്ടെന്ന് ഹൈക്കോടതി വിധിച്ചു. യു.ഡി.എഫിനുവേണ്ടി മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ പുതുതായി വോട്ടവകാശമുള്ള ആയിരങ്ങള്‍ക്ക് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്താനാകും. 2019 ലെ പട്ടിക അടിസ്ഥാനമാക്കിയാകണം തിരഞ്ഞെടുപ്പെന്നും കോടതി വിധിച്ചു.
ഈ കേസില്‍ നേരത്തെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തയ്യാറാക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി ഈ വര്‍ഷം അവസാനം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പുതുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ച് വിധി പ്രസ്താവിച്ചത്.

2015-ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നതിനെതിരേ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ കോടതിക്ക് യുക്തമായ തീരുമാനമെടുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബോധിപ്പിച്ചിരുന്നു. ഹരജിയില്‍ ഇന്ന് വിധിപറയാനായിരുന്നു കോടതി നിശ്ചയിച്ചിരുന്നത്. അതുപ്രകാരമാണ് കേസ് പരിശോധിച്ച ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago