കബനി ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥ
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജനങ്ങളുടെ ഏക കുടിവെള്ള ആശ്രയമായ കബനി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് തുടര്‍ക്കഥയാകുന്നു. ജല അതോറിറ്റിയുടെ കീഴിലുള്ള കുടിവെള്ള പദ്ധതിയായിട്ടുപോലും തകരാറുകള്‍ യഥാസമയം പരിഹരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
കബനികുടിവെള്ള പദ്ധതിയില്‍നിന്നു ഹൗസ് കണക്ഷന്‍ എടുത്തവരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. മരക്കടവിലെ കബനിനദിയില്‍ നിന്നുള്ള പമ്പിങ് സ്ഥലത്തുപോലും പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്നു. ഇവിടെ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കബനി ഗിരിയിലെ പ്ലാന്റില്‍ എത്തിച്ചാണ് പാടിച്ചിറ ടാങ്കിലേക്കും പുല്‍പ്പള്ളി ടൗണിലെ ടാങ്കിലേക്കും ജലം പമ്പ് ചെയ്യുന്നത്.
പൈപ്പുകളുടെ ഗുണനിലവാരക്കുറവും ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയുമാണ് ഇത്തരത്തില്‍ പൈപ്പുകള്‍ പൊട്ടാന്‍ കാരണം. പാടിച്ചിറ ടാങ്ക് മുതല്‍ പുല്‍പ്പള്ളി വരെയുള്ള പൈപ്പുകളില്‍ നിരവധി സ്ഥലത്താണ് പമ്പിംഗ് സമയങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ലിറ്റര്‍ കണക്കിന് വെള്ളം പാഴായി ഒഴുകുന്നത്.
ജല അതോറിറ്റിയെ വിവരം അറിയിച്ചാലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കടുത്ത ജലക്ഷാമത്തെ തുടര്‍ന്നാണ് കൂടുതല്‍ ആളുകളും കബനി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷന്‍ എടുക്കാന്‍ കാരണം. എന്നാലിപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥകാരണം വെള്ളമുണ്ടായിട്ടും കുടിവെള്ളം പുറമെനിന്നു വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."