റോഡരികില്‍ മാവ് കത്തിയത് 24 മണിക്കൂര്‍
മുത്തങ്ങ: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി മാവ് കത്തിയത് 24 മണിക്കൂറോളം.
കോഴിക്കോട് മൈസൂര്‍ ദേശീയപാത 766ല്‍ മുത്തങ്ങ സെയില്‍സ് ടാക്‌സ് ഓഫിസിന് സമീപം എടത്തറയിലാണ് പാതയോരത്തെ മാവ് കത്തിയത്.
കഴിഞ്ഞദിവസം തീ പടര്‍ന്നതറിഞ്ഞ് ഫയര്‍ഫോഴ്‌സും വനം വകുപ്പും എത്തി തീ അണച്ചിരുന്നു. എന്നാല്‍ തീ പൂര്‍ണമായും അണയാത്തതിനാല്‍ വീണ്ടും മരത്തില്‍ തീ പടരുകയായിരുന്നു. ഇന്നലെ രാവിലെ 11ഓടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരാണ് സംഭവം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കുകയായിരുന്നു.
കനത്ത വരള്‍ച്ചയെ തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കെയാണ് വനത്തിന് സമീപം മരം ഒരു ദിവസം പൂര്‍ണമായും നിന്ന് കത്തിയത്.
കാട്ടുതീയും ജലക്ഷാമവും:
കാട്ടാനകളും മെലിയുന്നു
മുത്തങ്ങ: രൂക്ഷമാകുന്ന ജലക്ഷാമവും കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വനത്തിലെ കാട്ടുതീയും വയനാടന്‍ വനത്തിലെ തീറ്റക്കുറവും കാട്ടാന ഉള്‍പ്പെടെയുളള വന്യജീവികളുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിച്ചു തുടങ്ങി.
കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനങ്ങളില്‍നിന്നു തീറ്റയും വെള്ളവും തേടി ആനകള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തള്ളിക്കയറുന്നതും ഈ സമയത്താണ്. വനത്തില്‍ ഇവ കിട്ടാതെ വരുന്നതോടെ തീറ്റതേടി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതും പതിവായിക്കഴിഞ്ഞു. വയനാടിന്റെ പച്ചപ്പും, വെള്ളവും വന്യമൃഗങ്ങള്‍ക്ക് തിരികെ വനത്തിലേക്ക് പോകാന്‍ തടസമായി നില്‍ക്കുകയാണ്. തീറ്റക്കുറവുമൂലം കാട്ടാനകള്‍ അടക്കുമുള്ള വന്യമൃഗങ്ങള്‍ വയനാടന്‍ കാടുകളിലേക്ക് എത്തുന്നത് വ്യാപകമായതിനിടയിലാണ് കര്‍ണാടക, തമിഴ്‌നാട് വനങ്ങള്‍ കാട്ടുതീയില്‍ അകപ്പെട്ടത്. ഇതോടെ പ്രാണരക്ഷാര്‍ഥം മൃഗങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു.
വനമേഖലയിലുള്ള ദേശീയ പാതയോരത്ത് ആനകള്‍ അടക്കമുള്ള മൃഗങ്ങളെ കാണാം. എന്നാല്‍ ആനകള്‍ മെലിഞ്ഞ് നില്‍ക്കുന്നത് വന പാതയോരങ്ങളിലെ യാത്രികര്‍ക്കും വേറിട്ടൊരു കാഴ്ചയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."