HOME
DETAILS
MAL
കരട് വോട്ടര്‍ പട്ടിക: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ബഹ്റൈന്‍ കെ.എം.സി.സി
backup
February 13 2020 | 16:02 PM
മനാമ: തദ്ദേശതെരഞ്ഞെടുപ്പില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്നും 2015 ലെ വോട്ടര്‍ പട്ടിക വേണ്ടെന്നുമുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാന് ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.
2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് നല്കിയ ഹര്‍ജി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധിയെന്നും കെ.എം.സി.സി ബഹ്റൈന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."