ഇ.എസ്.ഐ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യം
കരുനാഗപ്പള്ളി: കോടികള്‍ മുടക്കി പുത്തന്‍തെരുവില്‍ പണിതീര്‍ത്ത ഇ.എസ്.ഐ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹ്യനീതിഫോറം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും ബ്രാഞ്ച് ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്തി.
വിപുലമായ സൗകര്യങ്ങളോടുകൂടിയ കെട്ടിടം പണിപൂര്‍ത്തിയാക്കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ബ്രാഞ്ച് ഓഫിസും റഫറന്‍സ് സെന്ററും ഇപ്പോഴും വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്കായി എത്തുന്ന തൊഴിലാളികളും മറ്റും സ്ഥലപരിമിധി മൂലം ഏറെ ബുദ്ധിമുട്ടുന്നു.
പ്രവര്‍ത്തനം പുതിയകെട്ടിടത്തിലേക്ക് മാറ്റി ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്മാന് കെ.പി മുഹമ്മദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഫോറം രക്ഷാധികാരി എം. മൈതീന്‍കുഞ്ഞ് അധ്യക്ഷനായി. തഴവ സത്യന്, ശശിധരന് അനിയന്‍സ്, മുനമ്പത്ത് ഷിഹാബ്, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, എ.മുഹമ്മദ് കുഞ്ഞ്, സുരേഷ് പാലക്കോട്ട്, നിജാംബഷി, കുന്നേല്‍ രാജേന്ദ്രന്, വി.രമണന്, അബ്ബാമോഹന്‍, സെയ്നുദ്ദീന്‍ തഴവാശ്ശേരി, ഷാനവാസ് മുളവന, പ്രജാത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."