HOME
DETAILS

ഇ-മാലിന്യങ്ങളും ആപത്ത്: എ.ഡി.എം

  
backup
March 02 2017 | 00:03 AM

%e0%b4%87-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%86%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e


ഇരിട്ടി: പ്ലാസ്റ്റിക് ഉത്പന്നങ്ങളെ പോലെ  ഇ-മാലിന്യങ്ങളും മനുഷ്യനും പ്രകൃതിക്കും ആപത്തെന്ന് എ.ഡി.എം മുഹമ്മദ് യൂസഫ്. ഇരിട്ടി നഗരസഭയെ സമ്പൂര്‍ണ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനു പുറമെ ഇ-മാലിന്യവും സി.എഫ്.എല്‍, എല്‍.ഡി.എല്‍ മാലിന്യവും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ബന്ധപ്പെട്ട എല്ലാ ഓഫിസുകളിലേക്കും നല്‍കിയതായി അദ്ദേഹം അറിയിച്ചു. പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ഭീകരത മനസിലാക്കിയതിനെതുടര്‍ന്ന് പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതം ക്രമപ്പെടുത്തി വരുംതലമുറയെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ തന്നെ പ്ലാസ്റ്റിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഈ സേവന പ്രവര്‍ത്തനത്തില്‍  മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നഗരസഭ പൊതുജങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും നല്‍കുന്നതിന് വേണ്ടി  നിര്‍മ്മിച്ച തുണി സഞ്ചിയുടെ വിതരണോദ്ഘാടനം ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍  വി.കെ ദിലീപന് നല്‍കി കൊണ്ട് അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ഇരിട്ടി നഗരസഭാ പ്രദേശത്ത്  പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, എച്ച്.എം കവറുകള്‍ എന്നിവയാണ് നിരോധിച്ചത്. നിരോധന പ്രഖ്യാപനത്തിന് മുമ്പെ വിളംബര ജാഥയും നടത്തി. നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍ അധ്യക്ഷനായി. സിനിമാ സംവിധായകന്‍ ഷെറി ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉസ്മാന്‍ ചാലിയാടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി മോഹനന്‍, കെ സരസ്വതി, തോമസ് വര്‍ഗീസ്, കെ.കെ ദിവാകരന്‍, കെ ശ്രീധരന്‍, സി അബ്ദുല്ല, പി.കെ ജനാര്‍ദ്ദനന്‍, എം ബാബുരാജ്, കെ മുഹമ്മദലി, പി.കെ ഫാറൂക്ക്, ഇ.പി ശ്രീധരന്‍, റുബീന റഫീഖ്, ബില്‍ക്കീസ്, പി ശ്രീജിത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  34 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago