പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം 82ാം വയസിലും ട്രാക്കില്‍ സ്വര്‍ണം കൊയ്ത് ഡൊമിനിക്
തളിപ്പറമ്പ്: കാര്യപ്പള്ളിയിലെ അരീക്കുന്നേല്‍ ഡൊമിനിക് 82ാം വയസില്‍ ഓടിക്കയറിയത് സ്വര്‍ണത്തിലേക്ക്. കഴിഞ്ഞ ഫെബ്രുവരി 21 മുതല്‍ 25 വരെ ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന 36ാമത് നാഷനല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളിയും 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും സ്വന്തമാക്കി പ്രായം വെറും അക്കം മാത്രമാണെന്നു തെളിയിച്ചത്. ജനുവരി 15ന് പയ്യന്നൂര്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് മീറ്റില്‍ 800, 1500 മീറ്റര്‍ ഓട്ടത്തിലും അഞ്ച് കിലോമീറ്റര്‍ നടത്തത്തിലും ഇദ്ദേഹം സ്വര്‍ണം നേടിയിരുന്നു.
ദേശീയ മീറ്റില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നാലായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്ന് 250 പേരും ജില്ലയില്‍ നിന്ന് 25 പേരുമാണ് ദേശീയ മീറ്റില്‍ പങ്കെടുത്തത്. 82ാമത്തെ വയസിലും യാതൊരു ജീവിത ശൈലീ രോഗവും ബാധിക്കാത്ത ഡൊമിനിക് സ്ഥിരമായി പത്ത് കിലോമീറ്ററോളം ദൂരം നടക്കുന്നത് ശീലമാക്കിയിട്ടുണ്ട്.
മിതമായ തോതിലുള്ള ഭക്ഷണം, നല്ല കായികാധ്വാനം, നിശ്ചിത സമയത്തെ ഉറക്കം, വിശ്രമം എന്നിവ ദിനചര്യയാക്കിയാല്‍ കാര്യമായ അസുഖങ്ങളൊന്നും ബാധിക്കില്ലെന്നതാണ് ഈ കായികപ്രതിഭയുടെ അനുഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."