അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം
ചെറുപുഴ: വര്‍ധിച്ചു വരുന്ന ദലിത് പീഡനത്തിനെതിരേ 20ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിനു മുന്നോടിയായി അവകാശ സംരക്ഷണ യാത്ര ചെറുപുഴയില്‍ നിന്നും ഇന്ന് ആരംഭിക്കും. ദലിത് പീഡനങ്ങളിലെ പ്രതികളെ അറസ്റ്റു ചെയ്യുക, മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുക, കേന്ദ്രം പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനായി അനുവദിച്ച തുക വകമാറ്റി ചെലവഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, ജില്ലയില്‍ പട്ടികജാതിപട്ടികവര്‍ഗ കുടുംബങ്ങളോടും സ്ത്രീകളോടുമുള്ള സി.പി.എമ്മിന്റെ അതിക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. പട്ടികജാതി പട്ടികവര്‍ഗ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ സുകുമാരന്‍ നയിക്കുന്ന യാത്ര ഇന്നു വൈകുന്നേരം നാലിന് ചെറുപുഴയില്‍ എസ്.സി എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സുധീര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.കെ മുരളി, മോഹനന് പലേരി, മോഹനന് പാലങ്ങാടന്‍, കെ.എ സുകുമാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."