മോദിയ്ക്കെതിരെ മമതയുടെ പടയൊരുക്കം; ബ്രിഗേഡ് ഗ്രൗണ്ടില്‍ മഹാറാലി ഇന്ന്
കൊല്‍ക്കത്ത: ബി.ജെ.പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ യുണൈറ്റഡ് ഇന്ത്യ മഹാറാലിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് റാലി നടക്കുക. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖരെല്ലാം മമതയ്ക്ക് കീഴില്‍ അണിനിരക്കുന്നുണ്ട്. റാലിയില്‍ 40 ലക്ഷം പേര് പങ്കെടുക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിപക്ഷ ഐക്യത്തിനായി മമത നടത്തുന്ന റാലിയെ മുക്തകണ്ഠം പ്രശംസിച്ച് അദ്ദേഹം ഇന്നലെ കത്തെഴുതിയിരുന്നു.
പ്രതിപക്ഷം മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞുവെന്നാണ് മമതയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ പറയുന്നത്. 'ഈ ഐക്യപ്രകടനത്തില്‍ എന്റെ പൂര്‍ണമായ പിന്തുണ മമതാ ദിയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഒരുമിച്ചു നിന്ന് നമ്മള് ശക്തമായ സന്ദേശം നല്കിയിരിക്കുന്നു' രാഹുല്‍ ഗാന്ധി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിഷേക് മനു സിങ്വിയും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് റാലിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."