HOME
DETAILS

ബ്രാഹ്മണ്യ വര്‍ഗീയതക്കെതിരേ പോരാട്ടത്തിന് തയാറെടുക്കാന്‍ മാവോയിസ്റ്റ് ലഘുലേഖ

  
backup
January 19 2019 | 07:01 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമുള്ള വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ ലഘുലേഖ സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിക്ക് വേണ്ടി വക്താവ് ജോഗിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഫാസിസത്തിനെതിരേയുള്ള മാവോയിസ്റ്റുകളുടെ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചാണ് ലഘുലേഖ. വയനാട് പ്രസ് ക്ലബില്‍ പലതവണയായി ഇത്തരം ലഘുലേഖ എത്തിക്കാറുണ്ട്. ഇത്തവണ മാധ്യമ സുഹൃത്തുക്കളെ അഭിവാദ്യം ചെയ്തു കൊണ്ടുള്ള കുറിപ്പോട് കൂടിയാണ് ലഘുലേഖ എത്തിച്ചിട്ടുള്ളത്. ബ്രാഹ്മണ്യത്തിന് ഡൈനാമിറ്റ് വെക്കാന്‍ വര്‍ഗസമരത്തിന് തിരികൊളുത്തുക എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ ഉടനീളം ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ സംഘടനകളെയാണ് ഉന്നം വെച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെയും പൊലിസിന്റെയും സഹായമില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തിയ ദളിത് വനിത കെ.സി മഞ്ജുവിന് അഭിവാദ്യങ്ങളോടെയാണ് രണ്ട് പുറമുള്ള ലഘുലേഖ അവസാനിക്കുന്നത്. രോഹിത് വെമൂലയുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന പ്രത്യേകത കൂടിയുണ്ട് ഈ ലഘുലേഖക്ക്. മാവോയിസ്റ്റുകളുടെ പേരില്‍ ആദിവാസികളെ വേട്ടയാടുന്ന ഭരണകൂടത്തെയും ലഘുലേഖ വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണക്കാര്‍ക്ക് മാവോയിസ്റ്റുകളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന അനിഷ്ട സംഭവങ്ങള്‍ ജനങ്ങളെ അവരില്‍ നിന്ന് അകറ്റുന്നതിന് കാരണമായെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട ആളുകളെ തരംതാഴ്ത്തല്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago