കോത്തഗിരിയില്‍ ടൂറിസ്റ്റ് വാന്‍ മറിഞ്ഞ് 19 പേര്‍ക്ക് പരുക്ക്
ഊട്ടി: മേട്ടുപാളയം-കോത്തഗിരി റോഡില്‍ വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന വാന്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം 19 പേര്‍ക്ക് പരുക്കേറ്റു.
ചെന്നൈയില്‍ നിന്ന് ഊട്ടിയിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കോത്തഗിരി വഴി ചെന്നൈയിലേക്ക് വ്യാഴാഴ്ച വൈകുന്നേരം നാലോടെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലിസാണ് വാനില്‍ നിന്നും പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. മേട്ടുപ്പാളയം സ്റ്റേഷനിലെ എസ്.ഐ ചെന്ന കേശവന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവും അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെ ആംബുലന്‍സിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി മേട്ടുപാളയത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ രാജ(48), ഭാര്യ അമ്മു(40), മക്കള്‍ ദക്ഷിണാ മൂര്‍ത്തി(21), കുമരന്(19), പ്രീതി(18) എന്നിവരും രവി(47), ഭാര്യ സരള(40), മക്കള്‍ കുമരേശന്‍(27), ധനുഷ്(13), രവി(51), ഭാര്യ സംഗീത(47), മക്കള്‍ ദ്രാവിഡ്(18), ജ്യോതിക(19), അരുണ്‍കുമാര്‍(42), ഭാര്യ കവിത(34), മക്കള്‍ അഭിനയ(14), തരുണ്‍കുമാര്‍(10), ശശി(31), ഭാര്യ സുഭ(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റവരെ പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ മേട്ടുപാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."