HOME
DETAILS
MAL
ബസ് യാത്രക്കിടെ യുവതിയുടെ 70,000 രൂപ കവര്‍ന്നു
backup
June 14 2016 | 20:06 PM
ബദിയടുക്ക: ബസ് യാത്രക്കിടെ യുവതിയുടെ പണം കവര്‍ന്നതായി പരാതി. ഉദുമയിലെ അബ്ദുല്ലയുടെ ഭാര്യ സിസിയയുടെ 70,000 രൂപയാണ് മോഷണം പോയത്. ഇന്നലെ രാവിലെ കാസര്‍കോട്ട് നിന്നുള്ള ബസില്‍ ബദിയടുക്കയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ബാഗില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച പണം മോഷണം പോയതെന്ന് സിസിയ പരാതിപ്പെട്ടു. ബദിയടുക്കയില്‍ ഇറങ്ങി മുള്ളേരിയയിലേക്കുള്ള ബസില്‍ കയറിയ സ്ത്രീയെ സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ബദിയടുക്ക പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."