HOME
DETAILS
MAL
എന്‍.ഡി.എ നേതാക്കള്‍ ഗവര്‍ണറെ കണ്ടു
backup
January 19 2019 | 18:01 PM
തിരുവനന്തപുരം: ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. എന്‍.ഡി.എ ചെയര്മാന് പി.എസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ ശേഖരിച്ച ഒരു കോടി ഒപ്പ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ശബരിമല സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരേ പൊലിസ് വ്യാപകമായി കൊലക്കുറ്റം ചുമത്തുകയാണെന്ന് ഗവര്‍ണറെ ധരിപ്പിച്ചതായി ശ്രീധരന്‍പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."