വകുപ്പുകളോട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിശദീകരണം തേടി
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട വകുപ്പുകളോട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിശദീകരണം തേടി. സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെട്ട ആഭ്യന്തരം, റവന്യൂ, ഭവന നിര്‍മാണം, ഉപഭോക്തൃകാര്യം, സഹകരണം, ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ജലവിഭവം എന്നീ വകുപ്പുകളോടാണ് വിശദീകരണം തേടിയത്. ഇത് സ്വാഭാവിക നടപടി ക്രമമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി.
സി.എ.ജി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഏതൊക്കെ വകുപ്പുകളില്‍ സി.എ.ജി നിരീക്ഷണങ്ങള്‍ ഉണ്ടെന്ന് പരിശോധിച്ച ശേഷം ആ വകുപ്പിലെ സെക്രട്ടറിമാരോട് വിശദീകരണം ആവശ്യപ്പെടും.
രണ്ടു മാസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയക്കുന്നത്. വിശദീകരണം അക്കൗണ്ടന്റ് ജനറലിന് കൈമാറുകയും, എ.ജി അതില്‍ സ്വന്തം നിരീക്ഷണം കൂടി ഉള്‍പ്പെടുത്തി വീണ്ടും പി.എ.സിക്ക് സമര്‍പ്പിക്കുകയും ചെയ്യും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പിന്നീട് സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം രണ്ടുമാസത്തിനകം മറുപടി നല്കണമെന്നാവശ്യപ്പെട്ടാലും ബന്ധപ്പെട്ട വകുപ്പുകള്‍ അത് വൈകിക്കുകയാണ് പതിവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."