HOME
DETAILS

എസ്‌കെഐസി സഊദി നാഷണല്‍ ലീഡേഴ്‌സ് മീറ്റ് 'തബ്‌സ്വിറ' ശ്രദ്ധേയമായി

  
backup
March 02 2017 | 01:03 AM

1225566-2

റിയാദ്: സഊദിയിലെ എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളില്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച സഊദി എസ് കെ ഐ സി നാഷണല്‍ ലീഡേഴ്‌സ് മീറ്റ് 'തബ്‌സ്വിറ' ശ്രദ്ധേയമായി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകളിലായി പ്രമുഖര്‍ ക്‌ളാസുകളെടുത്തു.

ഡോ: സാലിം ഫൈസി കൊളത്തൂര്‍ (ഇസ്‌ലാമിക് ലീഡര്‍ ഷിപ്പ്)',  ഖാസിം ദാരിമി ഉനൈസ (സമസ്ത നാള്‍ വഴികള്‍), മുസ്തഫ ഹുദവി ജിദ്ദ (തര്‍ബിയ്യത്തിന്റെ പാത), അബൂബക്കര്‍ ഫൈസി ചെങ്ങമനാട് (വിഷന്‍ 2020)  വിഷയങ്ങള്‍ അവതരിപ്പിച്ചു. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുടെ സൗഹാര്‍ദ തീരത്തിന് എന്ന പരിപാടിക്ക് ഹാഫിദ് ജാഫര്‍ വാഫിയും, ബുര്‍ദ മജ്‌ലിസിന് അബൂബക്കര്‍ ദാരിമി ആലംപാടിയും നേതൃത്വം നല്‍കി.

വിഷന്‍ 2020 ചര്‍ച്ചകള്‍ക്ക് മുഹമ്മദ് ജലാലുദ്ദീന്‍ മൗലവി ഇരുമ്പുചോല (തുഖ്ബ), നൗഷാദ് ഫൈസി മലയമ്മ (ഹായില്‍), സക്കരിയ്യ ഫൈസി പന്തല്ലൂര്‍ (ദമാം), യൂസുഫ് ഫൈസി (ബുറൈദ), സി.കെ.എം. ഫൈസി (യാമ്പൂ), ആരിഫ് വാഫി (ഉനൈസ), മുഹമ്മദ് മുസ്തഫ ദാരിമി മേലാററൂര്‍ (ജിസാന്‍), നജ്മുദ്ദീന്‍ ഹുദവി (ജിദ്ദ), നൗഫല്‍ സാദിഖ് ഫൈസി പട്ടാമ്പി (ഖമീസ്), മുനീര്‍ ഫൈസി കാളികാവ് (റിയാദ്), തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജീവകാരുണ്യം, സംസ്‌ക്കരണം, ആശയ പ്രചരണം, സംഘടനാ ശാക്തീകരണം, കലാ സാംസ്‌ക്കാരികം എന്നിവയില്‍  വ്യത്യസ്ത പദ്ധതികള്‍ക്ക് രൂപം നല്‍കി.

സമാപന സംഗമം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. ഡോ: സാലിം ഫൈസി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല കുപ്പം (ജെ.ഐ.സി) അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി)  പ്രസംഗിച്ചു.

സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. സൈതുഹാജി മൂന്നിയൂര്‍ (മദീന), സയ്യിദ് സഹല്‍ തങ്ങള്‍ (ജിദ്ദ) അബ്ദുറസാഖ് വളക്കൈ (റിയാദ്), സഅദ് നദ്‌വി (യാമ്പു), അലി മൗലവി നാട്ടുകല്‍, രായിന്‍കുട്ടി നീറാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, സുബൈര്‍ ഹുദവി കൊപ്പവും ക്യാംപിനു നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ സമാപന പ്രസംഗം നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago