HOME
DETAILS
MAL
കണ്ണൂരില്‍ പൗരത്വ മഹാറാലിക്ക് അനുമതി നിഷേധിച്ച് സൈന്യം
backup
February 15 2020 | 03:02 AM
കണ്ണൂര്‍: പൗരത്വ ഭരണഘടനാ സംരക്ഷണ മഹാറാലി ആരംഭിക്കാനിരുന്ന സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ച് സൈന്യം. മുസ്‌ലിം കോഡിനേഷന്‍ ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ കണ്ണൂരില്‍ ലക്ഷങ്ങളെ അണിനിരത്തി മഹാറാലി നടത്തിയത്.
സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണെങ്കിലും മിക്ക പരിപാടികളും തുടക്കം കുറിക്കാറുള്ളത് ഈ ഗ്രൗണ്ടില്‍ നിന്നാണ്. റാലിയില്‍ അണിനിരക്കാനായി ഗ്രൗണ്ടിലേക്ക് ആളുകളെത്തിയപ്പോഴേക്കും സൈന്യം ബലംപ്രയോഗിച്ച് അവരെ മാറ്റുകയായിരുന്നു.
ഗ്രൗണ്ടില്‍ റാലിക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി. ഇതാദ്യമായാണ് ഒരു പരിപാടിക്ക് ഈ ഗ്രൗണ്ടില്‍ അനുമതി നിഷേധിക്കുന്നതും സൈന്യം നിയന്ത്രണം ഏറ്റെടുക്കുന്നതും.
സര്‍ക്കാരിനെതിരായ പരിപാടിക്ക് അനുമതി നല്‍കേണ്ട എന്നാണ് പൊതുവായ തീരുമാനമെന്നും ഇനി ഒരുതരത്തിലുള്ള പരിപാടികള്‍ക്കും ഗ്രൗണ്ട് വിട്ടുനല്‍കേണ്ട എന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും കമാന്റന്‍ഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."