HOME
DETAILS
MAL
ഐ.ആര്.സി.ടി.സി അഴിമതി: ലാലുവിന് ജാമ്യം
backup
January 19 2019 | 19:01 PM
ന്യൂഡല്‍ഹി: ആര്.ജെ.ഡി അധ്യക്ഷനും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. റെയില്‍വേ മന്ത്രിയായിരിക്കെ ഐ.ആര്.സി.ടി.സിയുടെ ഹോട്ടലുകളുമായി ബന്ധപ്പെട്ട അഴിമതിയെ തുടര്‍ന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് ജാമ്യം അനുവദിച്ച കോടതി ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു.
ഇന്ത്യന്‍ റെയില്‍വേയ്ക്കുവേണ്ടി ബി.എന്‍.ആര് ഹോട്ടലുകള്‍ക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വന്‍ അഴിമതി നടന്നുവെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."