മാര്‍ച്ചോടെ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്
ന്യൂഡല്‍ഹി: മാര്‍ച്ചോടെ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുമെന്ന് സൂചന. മാര്‍ച്ച് ആദ്യ വാരം തന്നെ പൊതുതെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലാവധി ജൂണ്‍ മൂന്നിനാണ് അവസാനിക്കുക. അതിനും മൂന്നുമാസം മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് പറയപ്പെടുന്നത്.
എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണം, അതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ തീരുമാനമായ ശേഷമാവും തിയതി പ്രഖ്യാപിക്കുക.
പ്രഖ്യാപനത്തിനു മുന്‍പായി വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തിലും തീരുമാനമാകണം. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായവും കമ്മിഷന് തേടേണ്ടതുണ്ട്. ഇതിനു വേണ്ടിയുള്ള നടപടികളെല്ലാം കമ്മിഷന് തുടങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും പൊതുതെരഞ്ഞെടുപ്പിനൊപ്പമാവും നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."