നാല്‍പതു വയസ്സിനിടെ 69 കുട്ടികള്‍ക്ക് ജന്മം നല്‍കി; ഫലസ്തീനിലെ അല്‍ഭുത സ്ത്രീ വിടവാങ്ങി
റിയാദ്: നാല്‍പതു വയസ്സിനിടയ്ക്ക് 69 കുട്ടികള്‍ക്ക് ജന്മം നല്‍കി ചരിത്രമെഴുതിയ ഫലസ്തീനി യുവതി ഒടുവില്‍ മരണത്തിനു കീഴടങ്ങി. ഇത്രയും കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ ഇവരുടെ ചരിത്രം ഭര്‍ത്താവാണ് 'ഗാസ നൗ' മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഇത്രയും കാലത്തിനിടയ്ക്ക് യുവതി ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയായത് തികച്ചും അവിശ്വസനീയമായിരിക്കുകയാണ് ശാസ്ത്ര ലോകത്തിനു പോലും.
പതിനാറു തവണ ഇരട്ടകളിലായി 32 കുട്ടികളും ഏഴു തവണ മൂന്നു കുട്ടികള്‍ വീതം 21 കുട്ടികളും നാല് പ്രസവത്തില്‍ നാല് കുട്ടികള്‍ വീതം പതിനാറു കുട്ടികളുമടക്കം മൊത്തം 69 കുട്ടികള്‍ക്കാണ് ഇവര്‍ ഇത്രയും കാലയളവിനുള്ളില്‍ ജന്മം നല്‍കിയത്.
ഗാസ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പ്രസവം നല്‍കിയ യുവതിയാണ് ഇവരെന്നാണ് ഗാസ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ നേരത്തെയുള്ള ഏറ്റവും അധികം കുട്ടികളുടെ അമ്മയെന്ന ഗിന്നസ് റിക്കോര്‍ഡ് റഷ്യന്‍ സ്വദേശിയായ ഫെഡോര്‍ വാസിയേവ് എന്ന യുവതിയുടെ പേരിലാണ്. ഇവരും 69 കുട്ടികള്‍ക്കാണ് ജന്‍മം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."