ബഹാഉദ്ദീന്‍ നദ്‌വിക്ക് സഊദിയുടെ വടക്കന്‍ മേഖല സ്വീകരണം നല്‍കി
തബൂക്ക്: സഊദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യകളായ തബൂക്ക്, അല്‍ജൗഫ്, അഖല്‍, ഹൈല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാടിന് പ്രദേശത്തെ പ്രവാസി സമൂഹം സ്വീകരണം നല്‍കി.
തബൂക്കില്‍ നിന്നും ആരംഭിച്ച സന്ദര്‍ശനം ചരിത്ര പ്രദേശങ്ങള്‍ക്ക് പുറമെ വിവിധ സ്വീകരണ പരിപാടികളിലും സംബന്ധിച്ചു. തബൂക്കിലെ പ്രവാചകന്റെ പള്ളിയും ഐനു സുക്കറും സന്ദര്‍ശിച്ച ശേഷം ഷുഹൈബ് നബിയുടെയും മൂസാ നബിയുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന മഅദിന്‍ ഷുഹൈബും ഐനു മൂസയും വാദീ തൈബയും സന്ദര്‍ശിച്ചു.
അല്‍ജൗഫിലെ മസ്ജിദ് ഉമര്‍, മാരിദ് പാലസ്, സഹബല്‍ കോട്ട, റാജാജീല്‍ എന്നീ ചരിത്ര സ്മാരകങ്ങളും അദ്ധേഹമ സന്ദര്‍ശിച്ചു. തബൂക്ക് എയര്‍പൊര്‍ട്ടില്‍ കെ.എം സി.സി യുടേയും ഇസ്ലാമിക് സെന്ററിന്റേയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബഹാഉദ്ദീന്‍ നദ്‌വിയെ സ്വീകരിച്ചു.
തബൂക്കിലൊരുക്കിയ സ്വീകരണ യോഗത്തില്‍ ബഷീര്‍ കൂട്ടായി, കരീം ഹുദവി, ശിഹാബുദ്ധീന്‍ ഫൈസി , എന്നിവര്‍ സംസാരിച്ചു. അബഹ കടല്‍ തീര പട്ടണമായ അഖലില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സ്വലാഹുദ്ധീന്‍ പട്ടിക്കാട് ,അബൂസുബൈര്‍, നൗഫല്‍ താമരശ്ശേരി, എന്നിവര്‍ നേതൃത്വം നല്‍കി.
അല്‍ജൗഫില്‍ കെ.എം സി.സി ഒരുക്കിയ സ്വീകരണ യോഗത്തില്‍ അബൂബക്കര്‍ കൊണ്ടോട്ടി അദ്ധ്യക്ഷനായി സുലൈമാന്‍ പൊന്നാനി അബ്ദുന്നാസര്‍ ഹുദവി,അബ്ദുറഹ്മാന്‍ ഫൈസി,മുബാറക് വെളിമുക്ക് എന്നിവര്‍ സംസാരിച്ചു.
ദോമത്തുല്‍ ജന്ദലില്‍ എസ് കെ ഐ സി ഒരുക്കിയ സ്വീകരണ യോഗത്തില്‍ മുഹമ്മദലി ഫൈസി,മുഹ് യുദ്ധീന്‍ ഫൈസി ,എന്നിവര്‍ സംസാരിച്ചു. ദാറുല്‍ ഹുദായുടെ സേവനങ്ങള്‍ കേട്ടറിഞ്ഞ സൗദി പ്രമുഖര്‍ ദാറുല്‍ ഹുദായിലേക്ക് അറബി ഗ്രന്ഥങ്ങളുടെ ശേഖരം സംഭാവന ചെയ്തു. വിവിധ പരിപാടികളില്‍ അബ്ദുറഹ്മാന്‍ ഹുദവി അറക്കല്‍ ,സമദ് പട്ടനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."