HOME
DETAILS

ക്വാറി-ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിയുമായി ഗവ. കരാറുകാര്‍ ഇടയുന്നു

  
backup
March 02 2017 | 19:03 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b7%e0%b4%a8-2



കല്‍പ്പറ്റ: കല്ല്, മണല്‍ ക്ഷാമം മൂലം നിര്‍മാണമേഖല പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ക്വാറി-ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റി, സംയുക്ത തൊഴിലാളി യൂനിയന്‍ എന്നിവയുമായി ഗവ. കരാറുകാര്‍ ഇടയുന്നു. ജില്ലയില്‍ റവന്യൂ ഭൂമിയിലടക്കം അടഞ്ഞുകിടക്കുന്ന ക്വാറികളും ക്രഷറുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനു സാഹചര്യം ഒരുക്കണമെന്ന ആവശ്യവുമായി കോഡിനേഷന്‍ കമ്മിറ്റിയും സംയുക്ത തൊഴിലാളി യൂനിയനും നടത്തിവരുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഗവ. കരാറുകാര്‍ കളം മാറ്റിച്ചവിട്ടി.
ഇതര ജില്ലകളില്‍നിന്നു കൊണ്ടുവരുന്ന കല്ലും മണലും വയനാട് അതിര്‍ത്തികളില്‍ കോഡിനേഷന്‍ കമ്മിറ്റിയും സംയുക്ത തൊഴിലാളി യൂനിയനുകളും തടയുന്നതാണ് കരാറുകാരുടെ നിലപാടുമാറ്റത്തിനു പിന്നില്‍. സാമ്പത്തികവര്‍ഷം അവസാനിക്കാനിരിക്കെ ക്വാറി-ക്രഷര്‍ ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം ജില്ലയെ വികസനരംഗത്ത് തളര്‍ത്തുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം കുര്യാക്കോസ്, സെക്രട്ടറി പി.കെ അയ്യൂബ്, പി.സി തങ്കച്ചന്‍, അജി ഏബ്രഹാം എന്നിവര്‍ പറഞ്ഞു. ഇതര ജില്ലകളില്‍നിന്നു നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരുന്നത് തടയുന്നതിനെ ഇന്നു മുതല്‍ ചെറുക്കുമെന്നും ലോഡുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനു പൊലിസ് സംരക്ഷണം തേടുമെന്നും അവര്‍ വ്യക്തമാക്കി.
ക്വാറി ഉടമകളുടെ സമരം വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ നാല് വന്‍കിട ക്രഷറുകള്‍ക്ക് 2020 വരെ പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ അനുമതിയും ഉണ്ട്. ജില്ലയിലെ ചെറുകിട ക്വാറികള്‍ ഭരണതലത്തിലടക്കം സ്വാധീനമുള്ള ചിലര്‍ കയ്യടക്കിവച്ചിരിക്കയാണ്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും ക്വാറികള്‍ കുറച്ചുദിവസം പ്രവര്‍ത്തിപ്പിക്കുന്നതിനു ഭരണകൂടത്തിന്റെ മൗനാനുവാദം നേടാനുമാണ് ഇക്കൂട്ടരുടെ ശ്രമം.
മുന്‍പ് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വാക്കാല്‍ അനുമതിയുടെ മറവില്‍ വന്‍തോതില്‍ ഖനനം നടത്തുകയും കല്ല് സമീപങ്ങളിലെ വന്‍കിട ക്രഷറുകളിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ജില്ലയില്‍ രണ്ട് വര്‍ഷത്തെ ആവശ്യത്തിനുള്ള കല്ലും മണലും വന്‍കിട ക്രഷറുകളില്‍ സ്റ്റോക്കുണ്ട്. പരിശോധന നടത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. ക്രഷര്‍ നടത്തിപ്പുകാര്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില അന്യായമായി വര്‍ധിപ്പിക്കുകയാണ്. 13 രൂപയാണ് ഒരടി എം സാന്‍ഡിനു ഉത്പാദനച്ചെലവ്. ക്രഷറുകളില്‍ ഇത് വില്‍ക്കുന്നത് 70 രൂപയ്ക്കാണ്. ഒമ്പത് രൂപ ഉത്പാദനച്ചെലവുള്ള ഒരടി മെറ്റലിനു 45 രൂപയാണ് ഈടാക്കുന്നത്. ഇതര ജില്ലകളിലെ ഉല്‍പാദനകേന്ദ്രങ്ങളില്‍ ഒരടി എം സാന്‍ഡിനു 30-ഉം മെറ്റലിനു 18-ഉം രൂപയാണ് വില. ജില്ലയില്‍ വെട്ടുകല്ല് ഉത്പാദനമില്ല. എന്നിട്ടും ഇതര ജില്ലകളില്‍നിന്നു വെട്ടുകല്ല് കൊണ്ടുവരുന്നതും സമരക്കാര്‍ തടയുകയാണ്. ചെറുകിട, ഇടത്തരം ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി ബാധകമാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചിരിക്കയാണ്. രാജ്യമാകെ ബാധകമാണ് കോടതി ഉത്തരവ്. ഇത് മറികടന്ന് ഖനനത്തിനു അനുമതി നല്‍കാന്‍ സംസ്ഥാന-ജില്ലാ ഭരണാധികാരികള്‍ക്ക് കഴിയില്ല. ആവശ്യമായ അനുമതി നേടിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ഗവ. കരാരുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  21 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  34 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago