മനസു നിറയുന്ന വ്രത വിശുദ്ധി
ശരീരത്തിന്റെയും ആത്മാവിന്റെയും സംശുദ്ധവല്‍ക്കരണമാണു നോമ്പ്. ഭൗതികമായ അസ്ഥിത്വത്തിനിടക്കു നമുക്കു വീണുകിട്ടുന്ന ദിവ്യമായ അനുഭൂതിയാണു നോമ്പ്. എല്ലാ മത സമൂഹങ്ങള്‍ക്കിടയിലും നോമ്പുണ്ടായിട്ടുണ്ട് എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ട് ശരീരത്തെയും ആത്മാവിനെയും ഒരേ പോലെ സൂക്ഷിക്കാനുള്ള സവിശേഷത ഇസ്‌ലാമിക സമൂഹത്തിന്റെ നോമ്പിനുണ്ട്.
സമൂഹത്തിന്റെ ഉത്പാദനത്തിലും അതിന്റെ വിനിമയത്തിലും മതപരമായ ഒരു ധാര്‍മികതയുടെ അംശമുണ്ട്. അ ധാര്‍മികതയുടെ അംശം പ്രായോഗികവല്‍ക്കരിക്കലാണു നോമ്പ് നേടിയെടുക്കുന്നത്. സമ്പന്നനും ദരിദ്രനും മുതിര്‍ന്നവനും താഴ്ന്നവനും ഒരേ പോലെയുള്ള ഐക്യം നിലനിര്‍ത്തല്‍ ബാധകമാണ്. നോമ്പ് ആവേശകരമായ ഒരനുഭൂതി കൂടിയാണ.് ഇസ്‌ലാമിക ജീവിതത്തെക്കുറിച്ചുള്ള പഠനവും ഇസ്‌ലാമികമായ കര്‍മശാസ്ത്രത്തെക്കുറിച്ചുള്ള അവബോധവും ഉണ്ടാമ്പോള്‍ മാത്രമാണു നോമ്പ് അര്‍ഥപൂര്‍ണമാകുന്ന്ത്.
ഇസ്്‌ലാം മതത്തെക്കുറിച്ചും റമദാന്‍ വ്രതത്തെക്കുറിച്ചും വായനയിലൂടെ മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഖുര്‍ആനിനെ കുറിച്ചറിയാന്‍ ഇംഗ്ലീഷിലുള്ള ഒരു പരിഭാഷയും എന്റെ വായനാശേഖരത്തിലുണ്ട്. ഓര്‍മയിലെ നോമ്പനുഭവങ്ങളില്‍ തെളിയുന്നതു വള്ളിക്കുന്ന് ആനങ്ങാടി കടപ്പുറത്തുള്ള ഒരു മുസ്്‌ലിം കുടുംബവുമായി ചേര്‍ന്നുള്ളതാണ്. ഞങ്ങളുടെ വീടിനു അല്‍പം അകലെയാണു കടപ്പുറത്തെ ഇവരുടെ വീട്.
റമദാനിലെ ഇരുപത്തിയേഴാം രാവില്‍ അവരുടെ വീട്ടില്‍ നിന്നും അപ്പം കൊടുത്തയക്കുമായിരുന്നു ഞങ്ങള്‍ക്ക്. ആ വരവും കാത്തു ഞങ്ങള്‍ കുട്ടികള്‍ ഗേറ്റില്‍ കാത്തിരിപ്പാകും. ഒന്നുകില്‍ ഇവിടെ കൊണ്ടുവരികയോ, ഞങ്ങള്‍ അവിടെപോയി വാങ്ങിവരികയോ ആണു ചെയ്യുക. ഞങ്ങളുടെ വീട്ടില്‍ അപ്പം ചുടുമ്പോള്‍ അവര്‍ക്കും കൊടുത്തയക്കാന്‍ മറക്കാറില്ല.
ഇങ്ങനെയൊരു നന്മയിലൂടെ കാത്തുപോന്ന സൗഹൃദത്തിന്റെ ഉദാഹരണങ്ങളുണ്ട്. മാപ്പിള സാഹിത്യം എനിക്കു താത്പര്യ വിഷയമായതിനു പിന്നിലും അവരെനിക്ക് അന്യരല്ലെന്ന ബോധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."