മംഗള, സമ്പര്‍ക്കക്രാന്തി ഉള്‍പ്പെടെ ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: നോര്‍ത്തേണ്‍ റെയില്‍വേയുടെ ഭാഗമായ ഫരീദാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഈ മാസം 23,24,25 തിയതികളിലെ തിരുവനന്തപുരം -ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625), എറണാകുളം -ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617), 26,27,28 തിയതികളിലെ ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626), ഹസ്രത്ത് നിസാമുദ്ദീന്‍ -എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12618), 26ലെ ചണ്ഡീഗഢ് -കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് (12218), 29ലെ കൊച്ചുവേളി -ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്‌സപ്രസ് (12217), 28ലെ കൊച്ചുവേളി - ഡെറാഡൂര്‍ എക്‌സ്പ്രസ് (22659), മാര്‍ച്ച് രണ്ടിലെ ഡെറാഡൂണ്‍ - കൊച്ചുവേളി എക്‌സ്പ്രസ് (22660) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.
ഈ മാസം 27ലെ തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സപ്രസ് (12431) രണ്ടു മണിക്കൂര്‍ വൈകി രാത്രി 09.15നായിരിക്കും പുറപ്പെടുക. 28ലെ രാജധാനി എക്‌സപ്രസ് മൂന്നര മണിക്കൂര്‍ 10.45നായിരിക്കും പുറപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."