HOME
DETAILS
MAL
ട്രാവലിങ് വിത്ത് ഡോക്ടര്‍ പദ്ധതിയുമായി മലബാര്‍ ഹോസ്പിറ്റല്‍
backup
March 02 2017 | 19:03 PM
കോഴിക്കോട്: സഞ്ചാരപ്രിയരായ പ്രായമായവര്‍ക്കും രോഗികള്‍ക്കും യാത്രചെയ്യാനുതകുന്ന തരത്തില്‍ ട്രാവലിങ് വിത്ത് ഡോക്ടര്‍ എന്ന പുത്തന്‍ ആശയവുമായി എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ സഹോദര സ്ഥാപനമായ മെജസ്റ്റിക് മലബാര്‍ ടൂര്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍. യാത്രക്ക് മുമ്പേ ചുരുങ്ങിയ ചെലവില്‍ മുന്‍കൂട്ടി വൈദ്യപരിശോധനയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് മലബാര്‍ മേഖലയില്‍ ടൂറിസം സാധ്യത വികസിപ്പിക്കാനും മെഡിക്കല്‍ ടൂറിസം വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ ലളിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെജസ്റ്റിക് മലബാര്‍ എം.ഡി കെ.വിജയരാഘവന്, ഡയറക്ടര്‍മാരായ ഫര്ഹാന് യാസിന്, സി.ജി സിനി, കെ. റഫീഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."