വോട്ടര്‍പട്ടിക: തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
ഹൈക്കോടതി വിധി നടപ്പാക്കുക അപ്രായോഗികമാണെന്നും സുപ്രിംകോടതിയെ അറിയിക്കും. 2019 ലെ വോട്ടര്‍പട്ടിക ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ ബൂത്ത് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് വാര്‍ഡ് അടിസ്ഥാനത്തിലാക്കാന്‍ സമയം ആവശ്യമാണ്.
25,000 ഉദ്യോഗസ്ഥരുടെ സേവനവും പത്തുകോടി രൂപയുടെ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. നാലു മാസം കൊണ്ട് പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കി മാറ്റുക അപ്രായോഗികമാണ്. നിലവില്‍ 2015 ലെ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലുള്ളതാണ്. ഇത് പരിഷ്‌കരിച്ചാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തിയതെന്നതും കമ്മിഷന്‍ ചൂണ്ടികാണിക്കും. കമ്മിഷന്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിംഗിള്‍ ബെഞ്ച് കമ്മിഷന്റെ അവകാശവാദം അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ യു.ഡി.എഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2019 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അപ്പീല്‍ പോകാനുള്ള കമ്മിഷന്‍ തീരുമാുനം പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
ഹൈക്കോടതി വിധിയെ തുടര്‍ന്ന വോട്ടര്‍പട്ടിക സംബന്ധിച്ച എല്ലാ നടപടികളും കമ്മിഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുകയില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഒക്ടോബര്‍ ,നവംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുവാനാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."