HOME
DETAILS
MAL
ഇവിടെ പെയ്യുന്ന മഴയ്ക്ക് നനവില്ല
backup
January 20 2019 | 05:01 AM
സലീം ദേളി
ഇവിടെ*
ഓരോ വിവാഹവും
പോരാളികളെ
ഗര്‍ഭം ധരിക്കും.
മുകളില്‍ വന്നു
ചെയ്യുന്ന ബോംബുകളുടെ
പ്രകമ്പനങ്ങളില്‍
ഗര്‍ഭസ്ഥ ശിശു
വിപ്ലവം കേള്‍ക്കും.
പത്തുമാസം
വൈകിപ്പെറ്റതിന്
അവ കരഞ്ഞ്
പ്രതിഷേധം തീര്‍ക്കും.
അവര്‍,
ആകാശത്തോട് സംസാരിക്കാറില്ല,
കത്തിജ്ജ്വലിക്കുന്ന സൂര്യനോടു മാത്രം
ഏറ്റുമുട്ടും.
രാത്രിയോടു കഥ പറയില്ല,
യാമങ്ങളിലെ ഇരുട്ടിനോട്
യുദ്ധം ചെയ്യും.
പുഴകളോടും പൂക്കളോടും
കാറ്റിനോടും കിന്നാരം
പറയില്ല,
തീയോടു മല്ലിടും.
മഴ കേള്‍ക്കില്ല,
വെളിച്ചത്തെ ആവാഹിക്കില്ല,
പ്രതിരോധത്തിന്റെ പാടങ്ങള്‍
കൊയ്തുകൊണ്ടേയിരിക്കും.
* ഫലസ്തീനില്‍, അഫ്ഗാനിസ്ഥാനില്‍, മ്യാന്മറില്, സിറിയയില്‍, ഗുജറാത്തില്‍, കാസര്‍കോട്ട് എവിടെയും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."