പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരം പൂജപ്പൂര വിജിലന്‍സ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. വിജിലന്‍സ് ഡിവൈ.എസ്.പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനായിരുന്നു ചോദ്യം ചെയ്യല്‍. പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടിസയച്ചതും ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചതും. രാവിലെ 11ന് ഹാജരാകാനാണ് ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടിസ് നല്‍കിയത്. 10.50 ന് തന്നെ അദ്ദേഹം ഹാജരായി. രണ്ട് മണിക്ക് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി പുറത്തിറങ്ങി. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ കൊച്ചിയില്‍ വച്ച് ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് പ്രൊജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടോയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളും വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്. വിജിലന്‍സിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."