ഗ്യാസ് ടാങ്കര്‍ ലോറികള്‍ ചങ്ങന്‍കുളങ്ങരയില്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരമാകുന്നു
കരുനാഗപ്പള്ളി: ഗ്യാസ് ടാങ്കര്‍ ലോറികള്‍ ചങ്ങന്‍കുളങ്ങരയില്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം കാഴ്ചയായി മാറി. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ടാങ്കര്ദുരന്തത്തിനിരയാവര് ഇന്നും ദുരിതത്തില്‍ ഴിയുകയാണ്.
കഴിഞ്ഞ മാസം ഗ്യാസ്ടാങ്കര്‍ ലോറി ചങ്ങന്‍കുളങ്ങര കണ്ണാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി വന്‍ ദുരന്തം ഒഴിവായെങ്കിലും ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ കൂടി ഗ്യാസ് കടത്തികൊണ്ടു പോകുന്നതിന് നിയമങ്ങള്‍ നിലവില്‍ ഉണ്ടങ്കിലും എല്ലാം കാറ്റില്‍ പറത്തിയാണ് ഗ്യാസ് ടാങ്കര്‍ ചിറി പായുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഗ്യാസ് ലീക്ക് ഇല്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സമീപ പ്രദേശത്ത സ്ക്കുളുകള്ക്ക് അധികൃതര്‍ അവധി നല്‍കുകയും ചെയ്തു. അപകട സാധ്യത മുന്നില്‍ക്കണ്ട് സമീപവാസികള്‍ പാചകം ചെയ്യുന്നതും പൊലിസ് വിലക്കിയിരുന്നു. എറണാകുളത്ത് നിന്നും മറ്റൊരു ടാങ്കര്‍ലോറി വരുത്തി ഗ്യാസ് ഊറ്റിയാണ് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."