ഫെമിനിസത്തിന് വ്യക്തമായ രൂപഭാവങ്ങളായിട്ടില്ലെന്ന് സെമിനാര്‍
തിരൂര്‍: കേരളത്തില്‍ ഫെമിനിസത്തിന് സൈദ്ധാന്തികമായും അക്കാദമിക പാഠ്യപദ്ധതി എന്ന നിലയിലും വ്യക്തമായ രൂപഭാവങ്ങള്‍ ഇനിയും കൈവന്നിട്ടില്ലെന്നു മലയാള സര്‍വകലാശാലയില്‍ ഫെമിനിസ്റ്റ് ഭാഷാശാസ്ത്രത്തെ അധികരിച്ച് നടന്ന സെമിനാര്‍. സാഹിത്യരംഗത്ത് സ്ത്രീപക്ഷഭാഷ ഉയര്‍ന്നുവന്നതൊഴിച്ചാല്‍ ഭാഷയില്‍ പരമ്പരാഗതമായ സ്ത്രീവിരുദ്ധ പ്രയോഗങ്ങളും ശൈലിയും മാറ്റാനുള്ള ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള ഗവേഷണ വിദ്യാര്‍ഥികളുടെ അറുപതോളം പ്രബന്ധങ്ങള്‍ അഞ്ചു ദിവസത്തെ സെമിനാറില്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്നു സമാപിക്കും. നാലാം ദിവസമായ ഇന്നലെ തിരുച്ചിറപ്പള്ളി ഭാരതീദാസന്‍ സര്‍വകലാശാലയിലെ സ്ത്രീപഠന വിഭാഗം ഡയറക്ടര്‍ ഡോ. എന്‍. മണിമേഖലൈ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രൊഫ. എം. ശ്രീനാഥന്‍ അധ്യക്ഷനായി. പ്രൊഫ. സി. സൈതലവി മോഡറേറ്ററായി. സമാപനസമ്മേളനം ഇന്നു വൈകിട്ട് മൂന്നിന് ന്യൂഡല്‍ഹി സെന്റര്‍ ഫോര്‍ വുമണ്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ. മേരി ഇ. ജോണ്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."