മോഷണം; 25,000 രൂപ കവര്‍ന്നു
പുനലൂര്‍: തെന്മല പൊലിസ് സ്‌റ്റേഷന് മുന്‍വശത്തെ ശ്രീമാരിയമ്മന്‍ കോവിലില്‍ മോഷണം. ഓടില്‍ നിര്‍മിച്ച ശ്രീവേലി വിഗ്രഹവും 25,000 രൂപയും കവര്‍ന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് മോഷണം നടക്കുന്നത്.
സമീപത്തെ കടയിലൂടെയാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തിലേക്ക് കടന്നത്. പൊലിസ് സ്റ്റേഷന് മുന്‍വശത്തടക്കം മോഷണം നടന്നതറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പ്രതിഷ്ഠാ വാര്‍ഷികത്തിന് വിഗ്രഹത്തില്‍ സ്വര്‍ണ ആടയാഭരണങ്ങള്‍ എല്ലാം അണിഞ്ഞാണ് ദീപാരാധനയും വിശേഷാല്‍ പൂജകളും നടത്തിയത്. നടയടച്ചപ്പോള്‍ ഇത് കാണുമെന്ന വിശ്വാസത്തിലായിരിക്കാം മോഷ്ടാക്കള്‍ എത്തിയതെന്ന് കരുതുന്നു.
സ്ഥലത്തെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധനകള്‍ നടത്തി. സമീപത്ത് നിന്നും ലഭിച്ച കൈലിയില്‍ മണം പിടിച്ച പൊലിസ് നായ തടിഡിപ്പോയിലും ഒടുവില്‍ തെന്മല റയില്‍വേ സ്‌റ്റേഷനിലെത്തിയാണ് നിന്നത്.ഇതോടെ മോഷണം നടത്തിയ സംഘം ട്രയിന്‍ വഴി രക്ഷപ്പെട്ടതായും പൊലിസ് കരുതുന്നു. തെന്മല എസ്.ഐ പ്രവീണിന്റെ നേതൃത്വത്തില്‍ മേഖലയിലെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."