കോടതി സമുച്ചയത്തിലെ പുതിയ മന്ദിരം ഉദ്ഘാടനം 18ന്
ആറ്റിങ്ങല്‍: കോടതി വളപ്പില്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 18 ന് രാവിലെ 9.30ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍.ബി. രാധാകൃഷ്ണന് നിര്‍വഹിക്കും. മൂന്നുകോടി അഞ്ചു ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലയിം കോടതി (എം.എ.സി.ടി), മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവയാണ് പ്രവര്‍ത്തിക്കുക.
ഉദ്ഘാടന ചടങ്ങുകള്‍ വിപുലമാക്കുന്നതിനായി ആഘോഷ കമ്മിററി രൂപീകരിച്ചു. ഭാരവാഹികളായി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജി.വിജയമോഹനന്‍ നായര്‍(പ്രസിഡന്റ്), സെക്രട്ടറി അഡ്വ. എ. റസൂല്‍ഷാന്‍(സെക്രട്ടറി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അഡ്വ. ചെറുന്നിയൂര്‍ വി.ജയപ്രകാശ്, അഡ്വ. ഗോപിനാഥ്, അഡ്വ. എസ്. നൗഷാദ്, അഡ്വ. എ.ബാബു, അഡ്വ. കെ.എസ്.പ്രകാശ്, അഡ്വ. ജി.ആര്, ബിലഹരി, അഡ്വ. ബെന്‍സി, അഡ്വ. കെ.എസ്. വിനോദ് എന്നിവരേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."