ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
ചാവക്കാട്: നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി.
തിരുവത്ര ഹോട്ടല്‍ അല്‍ മദീന, സ്റ്റാര്‍ ഹോട്ടര്‍ മമ്മിയൂര്‍, കോടതി പടിയിലുളള രാജേഷ് ഹോട്ടല്‍, മുതുവട്ടൂരിലുള്ള ശോഭ, റാഹത്ത് എന്നീ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പഴകിയ ബീഫ്, ചിക്കന്‍ ഫ്രൈ, ചോറ്, മീന്‍കറി, പൊറോട്ട, ചപ്പാത്തി തുടങ്ങിയ സാധനങ്ങളാണ് പിടിച്ചെടുത്തവയിലേറെയും. മണത്തല നേര്ച്ചടോയനുബന്ധിച്ച് നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളിലും ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രത്യേകം പരിശോധന നടത്തി പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പോള്‍ തോമസ്, ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവപ്രസാദ്, വസന്ത്, റിജേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."