ശില്‍പശാല സമാപിച്ചു
തൃശൂര്‍: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കുവേണ്ടി ഭക്ഷ്യ സംസ്‌ക്കരണവും ആധുനിക പാക്കേജിങ്ങ് സംവിധാനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടെക്‌നോളജി ക്ലിനികിന് സമാപനം. പൂരം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജൈവ കാര്‍ഷിക ഉല്‍പ്പനങ്ങളുടെ മൂല്യവര്‍ദ്ധനയ്ക്ക് പ്രാധാന്യം നല്‍കണമെന്നും നവകേരള സൃഷ്ടിക്ക് നിര്‍ദേശങ്ങളും പദ്ധതികളും ടെക്‌നോളജി ക്ലിനിക്കില്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അധ്യക്ഷനായി. ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് മുളയ്ക്കല്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഡോ.കെ.എസ് കൃപകുമാര്‍ സംസാരിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബിജു കുര്യന്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ബനഡിക്ട് വില്യം ജോണ്‍സ് നന്ദിയും പറഞ്ഞു. കാര്‍ഷിക-ഭക്ഷ്യ വ്യവസായ മേഖലയിലെ സാധ്യതകളെ കണ്ടെത്തി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യം.
സംഭരണം, പാക്കേജിങ്ങ്, വിപണനം, ഗുണനിലവാരനിയന്ത്രണം എന്നിവ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ടെക്‌നോളജി ക്ലിനിക് സമാപിച്ചു. നൂറിലധികം സംരഭകര്‍ പങ്കാളികളായി. മൈസൂര്‍ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ ഡോ.ജയദീപ്, പ്രൊഫ. കുട്ടിനാരായണന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."