ഗഗന നിഴല്‍നാടകം
ഓരോ പ്രകൃതി പ്രതിഭാസവും നമുക്കുള്ളില്‍ ജിജ്ഞാസയുടെയും ചോദ്യങ്ങളുടെയും അനേകായിരം ചെപ്പുകള്‍ തുറന്നാണ് കടന്നു പോകുന്നത്. 2019 ഡിസംബര്‍ 26 ന് സംഭവിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ വലയസൂര്യഗ്രഹണം ഈ പ്രാപഞ്ചിക പ്രതിഭാസത്തിന്റെ വ്യക്തമായ ദൃശ്യം നല്‍കി. ആകാശത്തൊരുങ്ങിയ ആ വിസ്മയക്കാഴ്ച ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം ആയിരുന്നു. രാവിലെ 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ 96% വും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു.
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുകയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ എത്തുകയും ചെയ്യുന്ന സ്ഥലത്താണ് സൂര്യഗ്രഹണം ദര്‍ശിക്കാന്‍ കഴിയുന്നത്.
അമാവാസി ദിവസങ്ങളില്‍ ഈ ആകാശഗോളങ്ങള്‍ നേര്‍ രേഖയിലാണ് ക്രമീകരിക്കപ്പെടാറ്. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങള്‍ തമ്മില്‍ 5 മിനിറ്റ് 6 ഡിഗ്രി ചെരിവുണ്ട്. അതിനാല്‍ ഇവ നേര്‍രേഖയില്‍ വരുന്നത് ഒരു വര്‍ഷത്തില്‍ 7 പ്രാവശ്യം മാത്രമാണ്. അതിനാല്‍ എല്ലാ അമാവാസി ദിവസങ്ങളിലും സൂര്യഗ്രഹണം ഉണ്ടാകുന്നില്ല.
സമ്പൂര്‍ണ സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം എന്നിങ്ങനെ പലരീതിയില്‍ ഗ്രഹണം ഉണ്ടാകാറുണ്ട്. ചന്ദ്രന്റെ കടുംനിഴല്‍ (ഡങആഞഅ) ഭൂമിയില്‍ പതിക്കുന്ന ഭാഗത്ത് പൂര്‍ണ സൂര്യ ഗ്രഹണവും മങ്ങിയ നിഴല്‍ (ജഋചഡങആഞഅ) പതിക്കുന്ന ഭാഗത്ത് ഭാഗിക സൂര്യ ഗ്രഹണവും ഉണ്ടാകും. ഭൂമിയുടെ ഭ്രമണപഥം ദീര്‍ഘവൃത്താകാരമാണെന്ന് അറിയാമല്ലോ.
ഭൂമി സൂര്യനില്‍നിന്ന് അകലെ ആയിരിക്കുമ്പോള്‍ ചന്ദ്രന് സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാതെ വരും. ഈ അവസ്ഥയില്‍ സൂര്യന്‍ ഒരു സ്വര്‍ണവലയം പോലെ കാണപ്പെടും. ഈ പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം.
സൂര്യനില്‍നിന്നു പ്രവഹിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ കണ്ണിലെ റെറ്റിനയില്‍ പൊള്ളലേല്‍പിക്കുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല, എല്ലാ സമയത്തും സൂര്യനില്‍നിന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ പ്രവഹിക്കുന്നുണ്ട്. പകല്‍ സമയത്ത് സൂര്യനെ നേരിട്ട് നോക്കിയാല്‍ പ്രകാശതീവ്രത കാരണം കണ്ണുകള്‍ താനേ അടഞ്ഞു പോകും.
എന്നാല്‍ സൂര്യഗ്രഹണ സമയത്ത് പ്രകാശം കുറയുന്ന കാരണം നമുക്ക് സൂര്യനെ നേരിട്ട് നോക്കാന്‍ കഴിയും. അതിനാല്‍ ഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് നിരീക്ഷിക്കുന്നത് അപകടമാണ്. ശാസ്ത്രീയ മാദദണ്ഡങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സോളാര്‍ ഫില്‍റ്ററുകള്‍ ഘടിപ്പിച്ച കണ്ണടകള്‍ , പ്രൊജക്ടറുകള്‍ എന്നിവയിലൂടെ മാത്രമേ സൂര്യഗ്രഹണം വീക്ഷിക്കാവൂ.
പുരാതന ഇന്ത്യ അന്ധവിശ്വാസങ്ങളുടെ ഒരു കൂത്തരങ്ങായിരുന്നു. ഗ്രഹണത്തിനു പിന്നിലും അത്തരം രസകരമായ ഒരു വിശ്വാസമുണ്ടായിരുന്നു. രാഹു, കേതു എന്നീ സര്‍പ്പങ്ങള്‍ സൂര്യദേവനെ വിഴുങ്ങുകയാണ് എന്ന് പ്രാചീന ഭാരതീയര്‍ വിശ്വസിച്ചു. കിണര്‍ വെള്ളം വിഷമയമാകും, ഭക്ഷണത്തില്‍ വിഷം കലരും, അന്തരീക്ഷം വിഷവാതകം നിറഞ്ഞതായിരിക്കും എന്നെല്ലാമായിരുന്നു അന്നത്തെ വിശ്വാസം. ഒരു കാലത്ത് കേരളത്തില്‍ പോലും സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നത്രെ. എന്നാല്‍ ഇപ്പോള്‍ കേരളീയര്‍ വീടുകളില്‍ അടച്ചിരിക്കാതെ പുറത്തിറങ്ങി സൂര്യഗ്രഹണം കാണുന്നു. ശാസ്ത്ര പ്രചാരണം കാരണം നിലവില്‍ വന്ന ശാസ്ത്രീയ മനോഭാവമാണ് അതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."