കൃഷിയിടം എവിടെയായാലും കര്‍ഷകര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ആനുകൂല്യം നല്‍കണം
കൊണ്ടോട്ടി: കൃഷി ആനുകൂല്യങ്ങള്‍ കര്‍ഷകരുടെ താമസസ്ഥലം നോക്കാതെ കൃഷിയിടം നിലനില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശം. ഗ്രാമസഭകളില്‍ കൃഷി ആനുകൂല്യത്തിന് അപേക്ഷിക്കുമ്പോള്‍ കൃഷിയിടം മറ്റു പഞ്ചായത്തുകളിലാണെന്ന കാരണത്താല്‍ ആനുകൂല്യം നിഷേധിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ഏറിയതോടെയാണ് കര്‍ഷകരുടെ താമസ സ്ഥലം കണക്കിലെടുക്കാതെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ഗ്രാമസഭകളില്‍ കൃഷിക്കാര്‍ക്കുള്ള ആനുകൂല്യത്തിന് അപേക്ഷ നല്‍കാനുള്ള അവസരമുണ്ട്. എന്നാല്‍ കൃഷിയിടം മറ്റു ഗ്രാമപഞ്ചായത്തുകളിലാവുന്നതോടെ പലപ്പോഴും ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. ഇത് സംബന്ധിച്ച് സംസ്ഥാനതല വികേന്ദ്രീകൃതാസൂത്രണ കോ ഓഡിനേഷന്‍ കമ്മിറ്റിയും ചര്‍ച്ച ചെയ്തിരുന്നു.
കര്‍ഷകര്‍ക്കുള്ള വളം, വിത്ത്, കീടനാശിനി, സബ്‌സിഡി തുടങ്ങിയവയെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ വഴി കൃഷി വകുപ്പ് ആണ് നല്‍കുക. കര്‍ഷകന്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് അപേക്ഷ നല്‍കാറുള്ളത്. എന്നാല്‍ കൃഷിയിടം മറ്റു ഗ്രാമപഞ്ചായത്തുകളിലാവുന്നതോടെ ആനുകൂല്യം മുടങ്ങുകയാണ് പതിവ്. ഇനിമുതല്‍ കര്‍ഷകന്റെ താമസ സ്ഥലം നോക്കാതെ കൃഷിയിടം ഏത് പഞ്ചായത്തിലായാലും ആനുകൂല്യം നല്‍കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളോട്് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."