കുംഭം പിറന്നതോടെ കുളിരു പകരാന്‍ തണ്ണിമത്തനെത്തി
കോട്ടായി: മീനത്തെ വെല്ലുന്ന ചൂട് കുംഭത്തില്‍ അനുഭവപ്പെട്ടതോടെ ദാഹശമനിയായി കേരളക്കരയില്‍ തണ്ണിമത്തനെത്തി. മലയാളിയുടെ തനതായ ദാഹശമനികളായ പനനൊങ്ക്, ഇളനീര്, നന്നാരി സര്‍ബത്ത് എന്നിവയ്ക്കൊപ്പം വര്‍ഷങ്ങളായി തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും തണ്ണിമത്തനുമെത്തുന്നുണ്ട്. മീനമാസത്തില്‍ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോള്‍ കുംഭം ആദ്യം ജില്ലയില്‍ അനുഭവപ്പെടുന്നത്. ശീതളപാനീയങ്ങള്‍ ബോട്ടിലില്‍ നിറച്ചത് ഏറെ മാര്‍ക്കറ്റിലുണ്ടെങ്കിലും പ്രകൃതി വിഭവങ്ങള്‍ക്കു തന്നെയാണ് ഡിമാന്റ്. വാങ്ങി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാമെന്നതാണ് തണ്ണിമത്തന്റെ പ്രത്യേകത. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ വിവിയിനം തണ്ണിമത്തന് ധാരാളമായി കൃഷി ചെയ്യുന്നു. തമിഴ്നാട്ടില്‍ ദുര്ബൂസ്നി എന്നപേരും ഇതിനുണ്ട്.
അയല്‍ തമിഴ്നാട്ടിലെ ഉദുമല്‍പേട്ട, കാങ്കയം, പഴനി, ഒട്ടംഛത്രം എന്നിവിടങ്ങളില്‍ നിന്നെല്ലാം തണ്ണിമത്തന് കേരളത്തിലെത്തുന്നുണ്ട്. ആലത്തൂര്‍ ഭാഗത്തു മാത്രം ദിവസേന ടണ്‍ കണക്കിന് മത്തന്‍ വിറ്റഴിയുന്നുണ്ട്. സാധാരണ ഇനത്തിന് കിലോയ്ക്ക് 15 രൂപയാണ് ഇപ്പോഴത്തെ വില. ജൂസായും ലഭിക്കും. ഗ്ലാസിന് പത്തുരൂപയാണ് വില. ആന്ധ്രയില്‍ നിന്ന് ഒരു ലോഡ് മത്തന്‍ പാലക്കാട്ടെത്താന്‍ 50000 രൂപവരെ ചെലവ് വരും.
മൂന്നു മുതല്‍ അഞ്ചുവരെ കിലോ തൂക്കം വരുന്ന ചെറിയ കായകളാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. 15 കിലോ വരെ തൂക്കം വരുന്ന മത്തനുമുണ്ട്. വ്യാപാരത്തിലെ വിശ്വാസം അനുസരിച്ച് ഫോണ്‍ വഴി ഓര്‍ഡറും പണം ബാങ്ക് അക്കൗണ്ടിലും അടച്ചാല്‍ സാധനം പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കും. ആന്ധ്രയിലെ വിജയവാഡ, ഗുണ്ടൂര്‍, പ്രകാശം, മച്ചിലപട്ടണം, ഖമ്മം ജില്ലകളിലും കര്‍ണാടകയില്‍ ബംഗളൂരു, തുറംകൂര്, മാണ്ഡ്യ ജില്ലകളിലും തണ്ണിമത്തന് കൃഷിയുണ്ട്. ഇവിടെ നിന്നെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മത്തന്കയറ്റി പോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."